തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അടുത്ത വാഗ്ദാനം പാലിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍ ! നാലു മാസത്തിനുള്ളില്‍ ആയിരം ഗോശാലകള്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

നിലവില്‍ മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ഗോശാല പോലും ഇല്ല

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അടുത്ത വാഗ്ദാനം പാലിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. അടുത്ത നാല് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചു. ഏകദേശം ഒരുലക്ഷത്തോളം പശുക്കളേയും പശുക്കുട്ടികളേയും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന തരത്തിലാകും ഇത് പണിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ഗോശാല പോലും ഇല്ല. ഗോശാല നടപ്പാക്കുന്നതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പൂര്‍ത്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുടെ മേല്‍നോട്ട ചുമതല പ്രാദേശിക വികസന വിഭാഗത്തിനായിരിക്കും.

കൂടാതെ ഗ്രാമപഞ്ചായത്തുകള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന ഗോ സംരക്ഷണ ബോര്‍ഡിനു കീഴിലു
ള്ള സംഘടനകള്‍, ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുത്ത സംഘടനകള്‍ മുതലായവരും ഇതിന്റെ ഭാഗമായിരിക്കും. സംസ്ഥാനത്ത് 614 സ്വകാര്യ ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടം മധ്യപ്രദേശ് സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.

Exit mobile version