സണ്ണി ലിയോണിനെ വീരമാദേവിയാക്കരുത്! താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ കത്തിച്ച് ഹിന്ദു സംഘടനയുടെ പ്രതിഷേധം

ബെംഗളൂരു: സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധം. താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക രക്ഷണ വേദികയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.

വീരമാദേവി എന്ന രാജ്ഞിയുടെ കഥ പറയുന്ന ചരിത്ര സിനിമയാണ് വീരമാദേവി. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ സ്റ്റീവ്‌സ് കോര്‍ണറിന്റെ ബാനറില്‍ പോണ്‍സെ സ്റ്റീഫന്‍ ആണ് നിര്‍മിക്കുന്നത്. ചിത്രത്തിനായി വാള്‍ ഉപയോഗിക്കുന്ന രീതിയും കുതിര സവാരിയും സണ്ണി ലിയോണ്‍ അഭ്യസിച്ചിരുന്നു.

ചരിത്ര പ്രാധാന്യമുളള വീരമാദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നേരത്തെ എഎന്‍ഐയോട് രക്ഷണ വേദികയുടെ അംഗമായ ഹരീഷ് വ്യക്തമാക്കിയിരുന്നു.

Exit mobile version