കോണ്‍ഗ്രസിന് ഒആര്‍ഒപി എന്നാല്‍ ‘ഓണ്‍ലി രാഹുല്‍,ഓണ്‍ലി പ്രിയങ്ക’; പരിഹാസവുമായി അമിത് ഷാ

ഹിമാചല്‍ പ്രദേശ്: കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒആര്‍ഒപി (വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) എന്നാല്‍ കോണ്‍ഗ്രസിന് ‘ഓണ്‍ലി രാഹുല്‍ ,ഓണ്‍ലി പ്രിയങ്ക’ ആണെന്ന് അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ പൊതു പരിപാടിയിലാണ് അമിത് ഷായുടെ പരിഹാസം.

അധികാരത്തില്‍ ഏറിയ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ ജവാന്‍ന്മാര്‍ക്കായി ഒആര്‍ഒപി (വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) നടപ്പാക്കി. എന്നാല്‍ കോണ്‍ഗ്രസിന് ഒആര്‍ഒപി എന്നാല്‍ ഓണ്‍ലി രാഹുല്‍ ,ഓണ്‍ലി പ്രിയങ്കയാണെന്ന്-അമിത് ഷാ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു അമിത് ഷാ.

Exit mobile version