മേഘാലയയിലെ ഖനി അപകടം: രക്ഷാപ്രവര്‍ത്തനം തുടരട്ടെ, ആവര്‍ത്തിച്ച് സുപ്രീംകോടതി

ബാക്കി 13 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇനിയും തുടരട്ടെയെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാണ് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഫെബ്രുവരി 4 ന് വിഷയം വീണ്ടും പരിഗണിക്കും. ഡിസംബര്‍ 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ബാക്കി 13 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനിടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കുടുങ്ങിയവരുടേതാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഖനിക്കുള്ളിലെ വെള്ളത്തില്‍ സള്‍ഫര്‍ രാസപദാര്‍ഥം അടങ്ങിയിരിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ ദ്രവിക്കാന്‍ സാധ്യത കൂടുതലാണെന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

Exit mobile version