കര്‍ഷകര്‍ക്കായി ഹ്രസ്വ- ദീര്‍ഘകാല ആശ്വാസപദ്ധതികളുടെ പ്രഖ്യാപനം ഉടന്‍; ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക വിരുദ്ധ പ്രതിഛായയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിട്ട ശ്രമം നടത്തി കേന്ദ്രം

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ ആരംഭിച്ച നടപടിയ്ക്ക് ബദലായി മാറും ഈ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: വരാനിരക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷക വിരുദ്ധ പ്രതിഛായയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിലാണ് കേന്ദ്രം. പൊതുതെരഞ്ഞെടുപ്പിന് മുന്നേ കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അതെസമയം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ ആരംഭിച്ച നടപടിയ്ക്ക് ബദലായി മാറും ഈ പ്രഖ്യാപനങ്ങള്‍. ഇടക്കാല ബജറ്റിന് മുന്‍പ് ലോണ്‍ എഴുതിതള്ളുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും വിധമാണ് പുരോഗമിയ്ക്കുന്നത്. കര്‍ഷകര്‍ക്കായി ഹ്രസ്വ കാല-ദീര്‍ഘകല ആശ്വാസപദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്.

പശില ബാധ്യത എഴുതിത്തള്ളുന്നതും കാര്‍ഷിക ദുരിദാശ്വാസ ഇന്‍ഷുറന്‍സ് പ്രീമിയ രഹിതമാക്കുന്നതും ആകും ഹ്യസ്വകാല പ്രഖ്യാപനങ്ങള്‍. ഇതിന്റെ ഭാഗമായ് 15000 കോടി രൂപ പലിശബാധ്യത എഴുതിത്തള്ളാന്‍ അനുവദിച്ചേയ്ക്കും എന്നാണ് സൂചന.

 

 

Exit mobile version