ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപി അംഗത്വം സ്വീകരിച്ചു; പിറകേ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും

മുംബൈ: ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് കോപികറെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ് ആയി നിയമിച്ചു.

രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഇഷാ കോപികര്‍ തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Exit mobile version