നേതാജിയ്ക്ക് ആദരമര്‍പ്പിച്ച് രാജ്യം; ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം തുറന്നു

മ്യൂസിയത്തില്‍ നേതാജി ഉപയോഗിച്ച മരക്കസേര, നേതാജിയുടെ വാള്‍, ബ്രിട്ടനെതിരെ പോരാടാന്‍ നേതാജി രൂപീകരിച്ച ഐഎന്‍എയുടെ യൂണിഫോം, ബാഡ്ജുകളും മെഡലുകളും തുടങ്ങിയവയാണ് സൂക്ഷിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാളി നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരമര്‍പ്പിച്ച് രാജ്യം. ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം തുറന്നു. ഇതിനൊപ്പം തന്നെ ഒന്നാം സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയവും ചെങ്കോട്ടയില്‍ തുറന്നു.

ചെങ്കോട്ടയിലെ ഡല്‍ഹി ഗേറ്റ് കടന്നെത്തുന്നത് തന്നെ ബ്രിട്ടീഷ് ശൈലിയില്‍ പണിത ഈ കെട്ടിടങ്ങള്‍ക്ക് മുന്നിലേക്കാണ്. ബ്രിട്ടിഷുക്കാരില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ സായുധ പോരാട്ടത്തിന്റെ വഴി തെരഞ്ഞെടുത്ത സുഭാഷ് ചന്ദ്ര ബോസിനുള്ള ആദരവായിട്ടാണ് രാജ്യം ഈ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.

മ്യൂസിയത്തില്‍ നേതാജി ഉപയോഗിച്ച മരക്കസേര, നേതാജിയുടെ വാള്‍, ബ്രിട്ടനെതിരെ പോരാടാന്‍ നേതാജി രൂപീകരിച്ച ഐഎന്‍എയുടെ യൂണിഫോം, ബാഡ്ജുകളും മെഡലുകളും തുടങ്ങിയവയാണ് സൂക്ഷിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മകള്‍ക്കുള്ളതാണ്
യാദേ ജാലിയന്‍ മ്യൂസിയം. ജാലിയന്‍ വാല ബാഗ് കൂട്ടക്കുരുതിയുടെയും ഒന്നാം ലോക മഹായുദ്ധത്തിന്റെയും ചരിത്രമാണ് ഈ മ്യൂസിയത്തില്‍. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ധീര പോരാട്ടത്തിന്റെ ചരിത്ര കഥകള്‍ ഈ മ്യൂസിയത്തില്‍ നിന്ന് നമുക്ക് അറിയാന്‍ സാധിക്കും.

Exit mobile version