സിബിഐ റെയ്ഡിനെതിരെ ഹരിയാന മുന്‍ മുഖ്യമന്ത്രി

ഹരിയാനയിലെ റോത്തക്കിലെ വസതിയിലും ഡല്‍ഹിയിലെ വിവിധ ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്

ന്യൂഡല്‍ഹി: ഓഫീസുകളിലും വസതിയിലും സിബിഐ നടത്തിയ റെയ്ഡിനെതിരെ പ്രതികരണവുമായ് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. റെയ്ഡുകളിലൂടെ തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്നും പരിശോധന രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിന്റെ ഭാഗമാണെന്നും തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഭൂപീന്ദര്‍ പറഞ്ഞു.

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വസതിയിലും ബന്ധപ്പെട്ട ഓഫീസുകളിലും സിബിഐ റെയ്ഡ് തുടരുകയാണ്. ഹരിയാനയിലെ റോത്തക്കിലെ വസതിയിലും ഡല്‍ഹിയിലെ വിവിധ ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

ഗുഡ്ഗാവിലെ 1300 ഏക്കര്‍ ഭുമി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കൈമാറിയ കേസിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അതേസമയം ഭൂപീന്ദര്‍ ഹൂഡ ഹരിയാന മുഖ്യമന്ത്രിയും ഹരിയാനാ വികസന അതോറിറ്റി ചെയര്‍മാനും ആയിരിക്കേ നടത്തിയ വിവിധ ഇടപാടുകളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version