പ്രിയങ്കയുടെ തന്ത്രങ്ങളുമായി ഏറ്റുമുട്ടാന്‍ മോഡി! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മോഡി വീണ്ടും മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് തന്നെ നരേന്ദ്രമോഡി ജനവിധി തേടിയേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഏല്‍പിച്ചതിന് പിന്നാലെയാണ് ബിജെപി വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും മോഡി മത്സരിച്ചിരുന്നു. വാരാണസിയില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനേയും വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയേയുമാണ് മോഡി പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രിയായ ശേഷം വഡോദര എംപി സ്ഥാനം രാജിവച്ചിരുന്നു.

അതെസമയം സജീവ രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്കാ ഗാന്ധി സോണിയാ ഗാന്ധിയുടെ മണ്ടലമായ റായ്ബറേലിയില്‍ മത്സരിച്ചേക്കും. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള സോണിയാ ഗാന്ധി മത്സരത്തില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ മാത്രമേ പ്രിയങ്ക ജനവിധി തേടുകയുള്ളു എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങല്‍ പറയുന്നത്. പ്രിയങ്കയുടെ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്ന നിഗമനത്തിലാണ് ചില മുതിര്‍ന്ന നേതാക്കള്‍ ഉള്ളത്. റായ്ബറേലിയില്‍ അല്ലെങ്കില്‍ സുല്‍ത്താന്‍ പുരില്‍ നിന്നുമാകും പ്രിയങ്ക മത്സര രംഗത്ത് ഉണ്ടാവുക.

Exit mobile version