ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താനാകുമെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ ആരോപണം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട്.
വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമാണെന്നും ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. വോട്ട് യന്ത്രം ഹാക്ക് ചെയ്യാനാകുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ അറോറയുടെ രണ്ട് പതിറ്റാണ്ടായി വോട്ട് യന്ത്രം ഉപയോഗിക്കുന്നുണ്ട്. പ്രതികരണം.
