ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് വിഷാദം ഉണ്ടെന്ന് കണ്ടെത്തല്‍

അമിത സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വിഷാദം വ്യക്തികളെ മറ്റ് അനേകം രോഗങ്ങളിലേക്ക് തള്ളിവിടുന്നതായും പഠനം വ്യക്തമാക്കുന്നു

മുംബൈ: എച്ച് ആര്‍ ടെക് സ്റ്റാര്‍ട്ടപ്പായ ഹുഫിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇന്ത്യയില്‍ തൊഴിലെടുക്കുന്ന അഞ്ച് ജീവനക്കാരില്‍ ഒരാള്‍ വിഷാദത്തില്‍ ആണെന്ന് കണ്ടെത്തി. ഹുഷ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേരും അമിത ജോലിയും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി.

ഐടി, മാനുഫാക്ചറിംഗ്, ധനകാര്യം മേഖലയിലെ 3,000 ത്തോളം ജീവനക്കാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. അമിത സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വിഷാദം വ്യക്തികളെ മറ്റ് അനേകം രോഗങ്ങളിലേക്ക് തള്ളിവിടുന്നതായും പഠനം വ്യക്തമാക്കുന്നു.

Exit mobile version