സ്വയം തട്ടികൊണ്ട്‌പോകല്‍ നാടകം നടത്തി പണം തട്ടാന്‍ ശ്രമിച്ച കൗമാരക്കാരനും സുഹൃത്തുക്കളും പിടിയില്‍

ബുധനാഴ്ച്ച വൈകീട്ടോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് തുടക്കമാകുന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടി ക്ലാസില്‍ എത്തിട്ടിലെന്ന് വീട്ട് കാരെ അറിയ്ക്കുന്നു. തുടര്‍ന്ന വൈകുന്നേരത്തോട് കൂടെ 17 കാരനായ മകനെ തട്ടികൊണ്ട് പോയെന്ന് പിതാവിനെ വിളിച്ച് പറയുന്നു.

ന്യൂഡല്‍ഹി: സ്വയം തട്ടികൊണ്ടപ്പോകല്‍ നാടകം നടത്തി പണം തട്ടാന്‍ ശ്രമിച്ച കൗമാരക്കാരന്‍ പിടിയില്‍. കൂട്ടുകാര്‍ക്കൊപ്പം യാത്രപോകാന്‍ സ്വന്തം വീട്ടുകാരെ കപളിപ്പിച്ച പണം തട്ടാന്‍ ശ്രമിച്ച് 17 കാരനെയാണ് പോലീസ് പിടികൂടിയത്. നാല് ലക്ഷം രൂപയാണ് കൗമാരക്കാരനെ വിട്ട് കിട്ടാന്‍ വീട്ടുക്കാരോട് ആവിശ്യപ്പെട്ടത്. കൗമാരക്കാരനൊപ്പം തട്ടിക്കൊണ്ടുപോകല്‍ നാടകത്തില്‍ പങ്കാളികളായ മറ്റ് മൂന്ന് സുഹൃത്തുക്കളും പോലീസ് പിടിയിലായതോടെയാണ് സംഭവം പുറത്താകുന്നത്.

ബുധനാഴ്ച്ച വൈകീട്ടോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് തുടക്കമാകുന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടി ക്ലാസില്‍ എത്തിട്ടിലെന്ന് വീട്ട് കാരെ അറിയ്ക്കുന്നു. തുടര്‍ന്ന വൈകുന്നേരത്തോട് കൂടെ 17 കാരനായ മകനെ തട്ടികൊണ്ട് പോയെന്ന് പിതാവിനെ വിളിച്ച് പറയുന്നു. തുടര്‍ന്ന വിവിധ സ്ഥലങ്ങളില്‍ നിന്നായി പണം കൈമാറമെന്ന് 17 കാരന്റെ സുഹൃത്തുക്കള്‍ പിതാവിനെ അറിയ്ക്കുന്നു.

ഫരീദാബാദിലെ ജ്വല്ലറി ഉടമയായ പിതാവ് പണവുമായി പല സ്ഥലത്തുമെത്തിയെങ്കിലും പണം കൈമാറേണ്ടവരെ കണ്ടെത്താനായില്ല. പണം കൈക്കലാക്കാന്‍ പോയാല്‍ പിടിക്കപ്പെടുമെന്ന് പേടി മൂലമാണ് തുടര്‍ച്ചയായി സ്ഥലങ്ങള്‍ മാറ്റി പറഞ്ഞെതും പണം വാങ്ങാനായി പോകാതിരുന്നതും. എന്നാല്‍ മെട്രോ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തില്‍ 17കാരനെ തുഗ്ലക്കബാദ് മെട്രോ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടുകയും തട്ടികൊണ്ടപ്പോകല്‍ നാടകം പുറം ലോകം അറിഞ്ഞത്.

Exit mobile version