കോണ്‍ഗ്രസിനെതിരെ സംസാരിച്ചു, അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി; മുന്‍ കേന്ദ്രമന്ത്രിയെയും മുന്‍ എംഎല്‍എയെയും കോണ്‍ഗ്രസ് പുറത്താക്കി

സംസ്ഥാനത്തെ കോണ്‍ഗ്രസ് അച്ചടക്കസമിതിയുടേതാണ് നടപടി.

ഭൂവനേശ്വര്‍: പാര്‍ട്ടിവരുദ്ധ നടപടികളുടെ പേരില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര സാഗരിയ എന്നീ നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഒഡീഷയില്‍ നിന്നുള്ള നേതാക്കളാണിവര്‍.

സംസ്ഥാനത്തെ കോണ്‍ഗ്രസ് അച്ചടക്കസമിതിയുടേതാണ് നടപടി. എഐസിസി അംഗീകാരത്തോടെയാണ് പുറത്താക്കലെന്ന് അച്ചടക്കസമിതി കണ്‍വീനര്‍ അനന്ത പ്രസാദ് സേഥി പറഞ്ഞു. മാധ്യമങ്ങളോട് കോണ്‍ഗ്രസിനെതിരായി സംസാരിച്ചതാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ കാരണം. കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നാണ് ഇരുവരെയും പുറത്താക്കിയത്.

ഒഡീഷയിലെ സുന്ദര്‍ഗഡ് എംഎല്‍എയായ ജോഗേഷ് സിങ്ങിനെ രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് നേതാക്കളെ പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജെന. ദളിത് നേതാവായ സാഗരിയ കൊറാപുത് എംഎല്‍എയായിരുന്നു. നവംബറില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ശ്രീകാന്ത് ജെനയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചയാളാണ്.

Exit mobile version