ജെഎന്‍യു രാജ്യദ്രോഹക്കേസ്; ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി തേടിയില്ല, പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വകീരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പോലീസ് സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ തയ്യാറാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാത്തതിനെ തുടര്‍ന്നാണ് കുറ്റപത്രം സ്വീകരിക്കാതെ ഇരുന്നത്.

‘നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അവരുടെ അനുമതി ഇല്ലാതെ നിങ്ങള്‍ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്, കോടതി ചോദിച്ചു. സര്‍ക്കാരില്‍ നിന്നും പത്തു ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പോലീസ് കോടതിയെ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പോലീസ് സമര്‍പ്പിച്ചത്.

2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരെന്ന് മുന്‍ എബിവിപി നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

Exit mobile version