ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇസ്രയേലിനോട് പ്രിയം കൂടുന്നു; യാത്രികരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവ്

കഴിഞ്ഞ വര്‍ഷം 70,800 ഇന്ത്യന്‍ സഞ്ചാരികളാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന യാത്രികരുടെ എണ്ണത്തില്‍ ഇരുപത്തിയൊന്ന് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 70,800 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേലിന് വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്നതില്‍ പന്ത്രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2018 ല്‍ മൊത്തം 41.2 ലക്ഷം സഞ്ചാരികളാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. 2017 ല്‍ 58,700 ഇന്ത്യന്‍ സഞ്ചാരികള്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചതായും ഇസ്രയേല്‍ വിനോദ സഞ്ചാര മന്ത്രാലയം ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

Exit mobile version