പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20 ലക്ഷം രൂപയ്ക്ക് വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവം; അന്വേഷണം ഊർജിതം

ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്‌സാപ്പിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനാണ് ശ്രമം. വിജയനഗര പൊലീസാണ് അന്വേഷണം നടത്തുന്നത്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ച് പരിശോധന നടത്തും. 12 വയസുള്ള കുട്ടിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെയും ഇവരുമായി സംസാരിച്ചവരെയും കണ്ടെത്താനാണ് നീക്കം.

Exit mobile version