സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ ഇതിലും ഗുരുതര രോഗമായിരിക്കും വരാനിരിക്കുന്നത്; അമിത് ഷായുടെ അസുഖത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

അമിത് ഷായ്ക്ക് 'പന്നിയുടെ അസുഖമാണ്' എന്നു പറഞ്ഞാണ് ഹരിപ്രസാദിന്റെ പരിഹാസം

ന്യൂഡല്‍ഹി: അസുഖ ബാധിതനായ അമിത് ഷായുടെ അസുഖത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബികെ ഹരിപ്രസാദ്. അമിത് ഷായ്ക്ക് ‘പന്നിയുടെ അസുഖമാണ്’ എന്നു പറഞ്ഞാണ് ഹരിപ്രസാദിന്റെ പരിഹാസം.

കര്‍ണാടകയിലെ ജനങ്ങളുടെ ശാപമാണ് അമിത് ഷായ്ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം അമിത്ഷാ തുടരുകയാണെങ്കില്‍ ഇതിലും ഗുരുതര രോഗമായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് തന്നെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അമിത് ഷാ ട്വിറ്ററിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികിത്സ.

Exit mobile version