ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ മഹാരാഷ്ട്രയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വിജയപുര ജില്ലയിലെ ചഡ്ചാണ്‍ ടൗണിലെ എസ്ബിഐ ശാഖയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം തന്നെയും ജീവനക്കാരെയും കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നെന്നാണ് മാനേജര്‍ പൊലീസിന് നല്‍കി. കൊള്ള സംഘത്തിന്റെ പക്കല്‍ നാടന്‍ തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായും മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്.