ഇന്ത്യയ്ക്ക് അഭിമാനം; ഏഴ് കൊടുമുടികള്‍ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കൊല്‍ക്കത്തക്കാരന്‍!

ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, അലാസ്‌കയിലെ മൗണ്ട് ഡിനാലി, ഫ്രാന്‍സിലെ മൗണ്ട് മോങ്ക് ബ്ലാങ്ക് തുടങ്ങിയ കൊടുമുടികളും സിദ്ധാന്ത കീഴടക്കിയിട്ടുണ്ട്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹരിദ്വേപൂര്‍ സ്വദേശിയായ 35ക്കാരന്‍ ഏഴ് കൊടുമുടികള്‍ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് റേക്കോഡ് സ്വന്തമാക്കി. ബംഗളൂരുവിലെ സോഫറ്റ് വെയര്‍ എഞ്ചിനിയറായ സത്യാറപ് സിദ്ധാന്ത ആണ് റേക്കോഡ് സ്വന്തമാക്കിയത്.

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വ്വതമായ മൗണ്ട് സിഡ്‌ലിയിലെ ഏഴ് കൊടുമുടികളാണ് സിദ്ധാന്ത കീഴടക്കിയത്. ഇന്ത്യന്‍ സമയം രാവിലെ 6.28 ന് സിഡ്‌നിയിലെത്തിയ സിദ്ധാന്ത ഇന്റിച്ച് സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്റര്‍ ഉപയോഗിച്ച് കൊടിമുടികളിലെത്തി.

ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ, യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, അലാസ്‌കയിലെ മൗണ്ട് ഡിനാലി, ഫ്രാന്‍സിലെ മൗണ്ട് മോങ്ക് ബ്ലാങ്ക് തുടങ്ങിയ കൊടുമുടികളും സിദ്ധാന്ത കീഴടക്കിയിട്ടുണ്ട്.

Exit mobile version