സുപ്രീംകോടതി ജഡ്ജി നിയമനം; കേന്ദ്രസര്‍ക്കാര്‍ കൊളീജിയം ശുപാര്‍ശ അംഗീകരിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

അതിനിടെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയില്‍ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിന്‍വലിച്ചത് വിവാദമാകുന്നു. കൊളിജീയം തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി രാഷ്ട്രപതിക്ക് കത്തയച്ചു.

Exit mobile version