വ്യത്യസ്തത ഇഷ്ടപ്പെടുന്നവരെ ഞെട്ടിച്ച് ഒരു പിറന്നാള്‍ ആഘോഷം; പിറന്നാള്‍ കേക്ക് കട്ട് ചെയ്യുന്നത് ഔട്ട് ഓഫ് ഫാഷന്‍, തോക്ക് ഉപയോഗിച്ച് ‘ചിന്നിചിതറിപ്പിച്ച്’ യുവാക്കള്‍! വീഡിയോ

കൂട്ടുകാര്‍ക്കൊപ്പം ദൂരെ മാറിനിന്ന് പലവട്ടം വെടിയുതിര്‍ത്താണ് പിറന്നാളുകാരന്‍ കേക്ക് മുറിച്ചത്.

ലഖ്‌നൗ: വ്യത്യസ്ത ആരാണ് ഇഷ്ടപ്പെടാത്തത്. പുതിയ പുതിയ ആഘോഷങ്ങളും മറ്റും വന്നാല്‍ അവയെ അനുകരിക്കുന്നതിലും നാം പുറകോട്ടല്ല. പ്രത്യേകിച്ച് പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങള്‍. കൂട്ടുകാരന്റെ പിറന്നാള്‍ ആണെങ്കില്‍ നോക്കേണ്ട കാര്യമില്ല. ആഘോഷം ചെറുതില്‍ ഒതുങ്ങില്ല. അത്തരത്തിലെ ഒരു അതിസാഹസിക ആഘോഷം ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഒരു കൂട്ടം യുവാക്കളുടെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്. നടുറോഡില്‍ വച്ച് കേക്ക് കട്ട് ചെയ്താണ് ആഘോഷം. എന്നാല്‍ കേക്ക് കട്ട് ചെയ്യുന്നത് കത്തി ഉപയോഗിച്ചൊന്നുമല്ല, തോക്ക് ഉപയോഗിച്ചാണ്.

കൂട്ടുകാര്‍ക്കൊപ്പം ദൂരെ മാറിനിന്ന് പലവട്ടം വെടിയുതിര്‍ത്താണ് പിറന്നാളുകാരന്‍ കേക്ക് മുറിച്ചത്. ഗുജ്ജര്‍ എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തവര്‍ അവകാശപ്പെടുന്നത്.

Exit mobile version