കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്! മോഡിയെ താഴെയിറക്കാന്‍ അവര്‍ പാകിസ്താന്റെ സഹായം തേടിയെന്ന് നിര്‍മ്മലാ സീതാരാമന്‍

അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോഡിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്

ന്യൂഡല്‍ഹി; മോഡിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍. അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോഡിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്.

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് നിര്‍മ്മല കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ഈ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആരോപണത്തിന്റെ മറ്റു വിശദാംശങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതിനു മുന്‍പ് 2017 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് പാകിസ്താന്റെ സഹായം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആരോപിച്ചിരുന്നു.

Exit mobile version