ഏറ്റവു അധികം വാണിജ്യമൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലിയും ദീപികയും!

ഏറ്റവും മൂല്യമുള്ള 20 പേരില്‍ ബോളിവുഡ് താരങ്ങള്‍ തന്നെയാണു ഭൂരിപക്ഷവും. കായികരംഗത്തുനിന്ന് സച്ചിന്‍, ധോണി, പി.വി. സിന്ധു എന്നിവരുമുണ്ട്. പട്ടികയില്‍ അക്ഷയ്കുമാര്‍ (മൂല്യം 478 കോടി രൂപ), രണ്‍വീര്‍ സിങ് (447 കോടി രൂപ) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ഷാറൂഖ് ഖാന്‍ അഞ്ചാമതായി (431 കോടി രൂപ)

രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം വാണിജ്യമൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ കോഹ്‌ലിയുടെ സ്ഥാനം ഒന്നാമതാണ്. ബോളിവുഡ് നടി ദീപിക പദുകോണാണ് തൊട്ടുപിന്നില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 24 ബ്രാന്‍ഡുകളുടെ അംബാസഡറാണ് വിരാട്. അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം 17.08 കോടി ഡോളറും. അതായത്, ഏതാണ്ട് 1,200 കോടി രൂപ. രണ്ടാം സ്ഥാനത്ത് ബോളിവുഡ് നായിക ദീപിക പദുക്കോണ്‍ ആണ്.21 ബ്രാന്‍ഡുകളുടെ പ്രചാരകയാണ് ദീപിക. 10.25 കോടി ഡോളര്‍ മൂല്യം. (ഏകദേശം 728 കോടി രൂപ).

രാജ്യത്ത് ബ്രാന്‍ഡ അംബാസഡര്‍മാരില്‍ 10 കോടി ഡോളര്‍ പിന്നിട്ടത് ഇവര്‍ മാത്രമാണ്.ഇന്ത്യന്‍ പരസ്യ രംഗത്ത് കൂടുതലും സിനിമാതാരങ്ങളെയാണ് ആളുകള്‍ സമീപിക്കാറ്. അതില്‍ ഒരു വെല്ലുവിളിയാണ് ക്രിക്കറ്റ് താരമായ വിരാട്. വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും ചേര്‍ന്ന് ഏകദേശം നാല്‍പതോളം വ്യത്യസ്ത ബ്രാന്‍ഡുകളാണ് പ്രചരണം ചെയ്യുന്നത്. ഏറ്റവും മൂല്യമുള്ള 20 പേരില്‍ ബോളിവുഡ് താരങ്ങള്‍ തന്നെയാണു ഭൂരിപക്ഷവും. കായികരംഗത്തുനിന്ന് സച്ചിന്‍, ധോണി, പി.വി. സിന്ധു എന്നിവരുമുണ്ട്. പട്ടികയില്‍ അക്ഷയ്കുമാര്‍ (മൂല്യം 478 കോടി രൂപ), രണ്‍വീര്‍ സിങ് (447 കോടി രൂപ) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ഷാറൂഖ് ഖാന്‍ അഞ്ചാമതായി (431 കോടി രൂപ).

Exit mobile version