മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാകില്ലെന്നും കാരാട്ട്

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തില്‍ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നല്‍കി. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.

കല കുവൈത്ത് നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രകാശ് കാരാട്ട്.

Exit mobile version