ഡല്‍ഹിയിലെ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; സമീപത്തെ നൂറോളം വീടുകള്‍ കത്തി നശിച്ചു! സ്ഥലത്ത് എത്തിയത് മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍

അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി.

അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ജീവപായമില്ല. എന്നാല്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലാണ് അഗ്നിബാധയുണ്ടായത്. സമീപ പ്രദേശങ്ങളിലെ നൂറോളം കുടിലുകള്‍ കത്തി നശിച്ചു.

അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഫര്‍ണീച്ചറുകള്‍ സൂക്ഷിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് തീ അതിവേഗം സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് പടരുകയായിരുന്നു.

Exit mobile version