കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കായി ഓടി; ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പ്രകോപനത്തിന് ഇടയായത് യാത്രികര്‍ നാരായണന്റെ ഓട്ടോ തന്നെ തേടുന്നതിനാല്‍!

തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്കും നീണ്ടു.

ബംഗളൂരു: കുറഞ്ഞ നിരക്കില്‍ ഓടിയതിന്റെ പേരില്‍ അറുപത്തിയേഴുകാരനായ നാരായണനെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ യെമലൂരുവിലാണ് ദാരുണ സംഭവം. പ്രതി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദായനികുതിവകുപ്പില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന നാരായണ റിട്ടയര്‍മെന്‍ിനുശേഷമാണ് ഓട്ടോറിക്ഷ വാങ്ങിയതും, യെമലൂരു സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തിയിരുന്നതും.

എന്നാല്‍ കുറഞ്ഞ നിരക്കില്‍ അദ്ദേഹം ജനങ്ങള്‍ക്കായി ഓടുകയായിരുന്നു. ഇതൊന്നും പ്രതി ബാബുവിന് ഉള്‍കൊള്ളാനായിരുന്നില്ല. ഏറെ പ്രകോപനത്തിന് ഇടയായത് മറ്റൊന്നാണ്. യാത്രികര്‍ എത്തിയാല്‍ ആദ്യം തേടുന്നത് നാരായണന്റെ വാഹനം ആയിരിക്കും. ഇതാണ് നാരായണനെ കൊലപ്പെടുത്താന്‍ ഇടയായത്. ഇതുസംബന്ധിച്ച് ഇരുവരും വാക്ക് തര്‍ക്കമായി.

തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്കും നീണ്ടു. ഡ്രൈവര്‍മാരില്‍ ഒരാളായ ബാബു, നാരായണയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബോധമറ്റ് നിലത്തുവീണ നാരായണനെ ബാബു വീണ്ടും, ചവിട്ടുകയും വടികൊണ്ടടിക്കുകയും ചെയ്തു. മറ്റ് ഡ്രൈവര്‍മാരിടപെട്ട് നാരായണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version