അയോദ്ധ്യ കേസ്; കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് ഇടപെടണം!; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംഘപരിവാര്‍

ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. സംഘപരിവാര്‍ മുന്‍ നേതാവ് ഗോവിന്ദാചാര്യയാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.

സുപ്രധാന കേസുകളിലെ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് കോടതി വിധിയുണ്ട്. ഇത് അയോദ്ധ്യ കേസില്‍ പ്രാവര്‍ത്തികമാക്കണം. കേസിലെ നടപടികള്‍ നേരിട്ട് ജനങ്ങളില്‍ എത്തട്ടെയെന്നും ഗോവിന്ദാചാര്യ കത്തില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയെ കൂടാതെ ക്യാബിനറ്റ് സെക്രട്ടറിക്കും, നിയമ – ധനമന്ത്രി എന്നിവര്‍ക്കും ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

Exit mobile version