അജിത്ത് സിനിമ ‘ വിശ്വാസം’ കാണാന്‍ പണം കൊടുത്തില്ല; മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം അരങ്ങേറിയത്. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ചെന്നൈ: അജിത്ത് കുമാറിന്റെ ഇന്ന് റിലീസ് ചെയ്ത ‘ വിശ്വാസം’ സിനിമ കാണാന്‍ അച്ഛന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം അരങ്ങേറിയത്. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പൊള്ളലേറ്റ പാണ്ഡ്യന്റെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ മകന്‍ അജിത്ത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴകം കാത്തിരിക്കുന്ന സിനിമയാണ് തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നതാണ്.

Exit mobile version