എല്ലാവര്‍ഷവും കാണാനെത്തും, മടക്കം സെല്‍ഫിയും എടുത്ത്; ഇത്തവണ കാണാന്‍ സാധിച്ചില്ല; കെജിഎഫ് നായകന്‍, യാഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു!

ഈ സംഭവത്തിനെതിരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്.

ബംഗളൂരു: കന്നട ചിത്രമായ ‘കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്’ (കെജിഎഫ്) നായകന്‍ യാഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. താരത്തെ കാണാന്‍ സാധിച്ചില്ല എന്ന കാരണത്താലാണ് ആരാധകന്‍ കടുംകൈ ചെയ്തത്. ദാസഹറള്ളി സ്വദേശിയായ രവി രഘുറാം ആണ് മരിച്ചത്.

എല്ലാ വര്‍ഷവും യാഷിനെ കാണാനെത്തുന്ന രവി രഘുറാം അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുത്താണ് മടങ്ങാറ്. ഇത്തവണ കാണാനെത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതാണ് രഘുറാമിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. എന്നാല്‍ ഈ സംഭവത്തിനെതിരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്.

ഇങ്ങനെയുള്ള ഫാന്‍സുകാരെ തനിക്ക് വേണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആരാധനയോ സ്നേഹമോ അല്ലെന്നും ഇവ തന്നെ സന്തോഷിപ്പിക്കില്ലെന്നും യാഷ് പറഞ്ഞു. രവിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് താരത്തിന്റെ പ്രതികരണം. 80 ശതമാനം പൊള്ളലേറ്റ രവി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version