രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

അരുണിന്റെ ആരാധകരും ബിജെപി പ്രവര്‍ത്തകര്‍ക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു.

ബംഗളൂരു: രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണമൊരുക്കി ആയിരങ്ങള്‍. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൈസൂരു സ്വദേശിയായ ശില്‍പ്പിയെ ആയിരങ്ങളാണ് സ്വീകരിച്ചത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അരുണിന്റെ ആരാധകരും ബിജെപി പ്രവര്‍ത്തകര്‍ക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു.

വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതര്‍ ഏല്‍പ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി ഒരുപാട് വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവെന്നും കല്ല് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അരുണ്‍ യോഗിരാജ് പറഞ്ഞു.

ഒടുവില്‍ ഒരു കര്‍ഷകന്റെ പാടത്ത് നിന്ന് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രാംലല്ല വിഗ്രഹം രാമഭക്തര്‍ക്ക് ഇഷ്ടമായതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക; അധ്യാപികയെ കൊന്ന് ക്ഷേത്രമൈതാനത്ത് കുഴിച്ചുമൂടി കാമുകന്‍, അറസ്റ്റില്‍

കേദാര്‍നാഥിലെ ആദി ശങ്കരാചാര്യയുടെ വിഗ്രഹം ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്റെ വിഗ്രഹം എന്നിവ നിര്‍മ്മിച്ചതും അരുണ്‍ യോഗിരാജ് ആണ്. അതേസമയം, രാംലല്ല വിഗ്രഹം നിര്‍മിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുണ്‍ യോഗിരാജ് പറഞ്ഞു.

Exit mobile version