യാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ചോടാനുള്ള ശ്രമം പാളി, ഓടുന്ന ട്രെയിനില്‍ ജനലില്‍ തൂങ്ങി യുവാവിന്റെ യാത്ര! വീഡിയോ

ഇതോടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.

ന്യൂഡല്‍ഹി: ട്രെയിനില്‍ നിന്നും യാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ചോടാനുള്ള ശ്രമത്തിനിടെ കള്ളനെ യാത്രക്കാര്‍ പിടികൂടി. ഇതോടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.

പിടിവീണതോടെ ശരീരം പുറത്തും കൈ ജനലിലുള്ളില്‍ യാത്രക്കാരുടെ കൈവശവുമായി ഒരു കിലോ മീറ്ററോളമാണ് യുവാവ് സഞ്ചരിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

ട്രെയിനില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചോടാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവിനെ യാത്രക്കാര്‍ പിടികൂടിയത്. ഓടുന്ന ട്രെയിനിന്റെ ജനലില്‍ തൂങ്ങി യുവാവ് യാത്ര ചെയ്യുമ്പോള്‍ ടെയിനിലെ യാത്രക്കാര്‍ തന്നെ ഇയാളെ വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും, ഒടുവില്‍ ട്രെയിനിന്റെ വേഗത കുറയുമ്പോള്‍ പുറത്തുനിന്നുള്ള ആളുകള്‍ ട്രാക്കിലൂടെ വന്ന് പിടികൂടാന്‍ നോക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യാത്രക്കാര്‍ തന്നെ മോഷ്ടാവിനെ പിടികൂടിയതായാണ് വിവരം.

Exit mobile version