ശമ്പളവര്‍ധന ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്.

ശമ്പള പരിഷ്‌കരണം ഉള്‍പ്പടെ ആറിന ആവശ്യങ്ങള്‍ പൊങ്കലിന് മുന്‍പ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഗതാഗതമന്ത്രി എസ് എസ് ശിവശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്. സമരത്തെതുടര്‍ന്ന് പൊങ്കല്‍ വാരാന്ത്യത്തില്‍ തമിഴ്നാട്ടിലുടനീളം സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും.

അതേസമയം, കേരളത്തിലേക്കുള്ളതടക്കം ദീര്‍ഘദൂര ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. എന്നാല്‍ ഡിഎംകെ അനുകൂല യൂണിയന്‍ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Exit mobile version