മുംബൈയിലെ ആദ്യ മാളായ ‘സോബോ സെന്‍ട്രല്‍ മാള്‍’ ലേലത്തിന്; വില 500 കോടി

ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ അവര്‍ 50 കോടി രൂപ നിക്ഷേപിക്കണം എന്നതാണ് വ്യവസ്ഥ.

മുംബൈ: മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെന്‍ട്രല്‍ മാള്‍ ലേലത്തിന് ഒരുങ്ങുന്നു. അഞ്ഞൂറ് കോടി രൂപയാണ് ലേല തുക. താല്‍പ്പര്യമുള്ളവരെ ജനുവരി 20-ന് വസ്തുവകകള്‍ പരിശോധിക്കാന്‍ അനുവദിക്കും. ശേഷം ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ അവര്‍ 50 കോടി രൂപ നിക്ഷേപിക്കണം എന്നതാണ് വ്യവസ്ഥ.

സോബോ സെന്‍ട്രല്‍ മാളിനെ ക്രോസ്റോഡ്സ് മാള്‍ എന്ന് വിളിച്ചിരുന്നു. ഒരു കാലത്ത് ഷോപ്പിംഗിനും സാമൂഹികവല്‍ക്കരണത്തിനുമുള്ള ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്. പുതിയ ഷോപ്പിംഗ് ഓപ്ഷനുകള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എത്തിയതോടെ സോബോ സെന്‍ട്രല്‍ മാളിന്റെ പ്രതാപം മങ്ങി തുടങ്ങി.

Exit mobile version