വിമാനത്തില്‍വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറി; ബിസിനസുകാരനായ 65കാരന്‍ അറസ്റ്റില്‍!

വിമാനം തിങ്കളാഴ്ച രാത്രി മുംബൈയിലിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.

മുംബൈ: വിമാനത്തില്‍ വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിസിനസുകാരനായ 65കാന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍ അനില്‍കുമാര്‍ മുല്‍ചന്ദാനിയാണ് (65) പിടിയിലായത്. വിമാനം തിങ്കളാഴ്ച രാത്രി മുംബൈയിലിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.

മുല്‍ചന്ദാനിയുടെ അടുത്ത സീറ്റിലിരുന്ന വിദേശ ഇന്ത്യക്കാരിയാണ് പരാതിക്കാരി. ഇയാള്‍ തന്റെ ശരീരത്തില്‍ പലതവണ അനാവശ്യമായി സ്പര്‍ശിച്ചെന്നും രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍വാങ്ങിയില്ലെന്നും സിങ്കപ്പൂരില്‍ താമസിക്കുന്ന 41-കാരിയുടെ പരാതിയില്‍ പറയുന്നു. വിമാനം മുംബൈയില്‍ ഇറങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പാണിവര്‍ വിമാനജോലിക്കാരോട് പരാതിപറഞ്ഞത്. അവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Exit mobile version