ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി; അധ്യക്ഷനായി നന്ദന്‍ നിലേകനിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ അധ്യക്ഷനായി ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയെ നിയമിച്ചു. ആര്‍ബിഐ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആധാര്‍ കാര്‍ഡിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നിലേകനി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ തലവനായി 2009 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്‍ഫോസിസ് സ്ഥാപകാംഗമായ നിലേക്കനി 2002 മുതല്‍ 07 വരെ കമ്പനി മേധാവിയായിരുന്നു. ആധാര്‍ കാര്‍ഡിന് രൂപം നല്‍കുന്നതിനായി 2009ലാണ് നിലേക്കനി ഇന്‍ഫോസിസ് വിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കര്‍ണാടകയില്‍ 2014 ലും 18 ലും മത്സരിച്ചെങ്കിലും രണ്ടുവട്ടവും പരാജയപ്പെടുകയായിരുന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കണമെന്ന ഉന്നതതലസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് ആര്‍ബിഐ സമിതിയിയെ നിയോഗിച്ചത്. അഞ്ചംഗങ്ങള്‍ അടങ്ങുന്നതാണ് സമിതി.

Exit mobile version