സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു, യാത്രക്കാരെ കൊള്ളയടിച്ച് ഒരു സംഘം യുവാക്കള്‍

യാത്രക്കാരില്‍ നിന്ന് ഒരു സംഘം ആളുകള്‍ മൂന്നര ലക്ഷത്തിന്റെ സാധനങ്ങളാണ് മോഷ്ടിച്ചത്.

ഗാന്ധിനഗര്‍: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ വന്‍ കൊള്ള. ട്രെയിനിന്റെ ജനല്‍ സൈഡിലിരുന്ന അഞ്ചോളം യാത്രക്കാരില്‍ നിന്ന് ഒരു സംഘം ആളുകള്‍ മൂന്നര ലക്ഷത്തിന്റെ സാധനങ്ങളാണ് മോഷ്ടിച്ചത്.

കഴിഞ്ഞ 14ന് രാത്രി 1.30ഓടെ ഗുജറാത്തിലെ ആനന്ദ് റെയില്‍വെ സ്റ്റേഷന്‍ പരിധിയാണ് സംഭവം. ഗാന്ധിദാമില്‍ നിന്ന ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിനിന്റെ അകത്ത് കയറാതെ, ജനല്‍ സൈഡുകളിലിരുന്ന അഞ്ച് യാത്രക്കാരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും അടക്കമുള്ളവ സംഘം കവര്‍ന്നത്.

അഞ്ച് പേരുടെയും പരാതികളില്‍ നിന്നാണ് മൂന്നര ലക്ഷം വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച പോയതെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ പ്രതികളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

യാത്രക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം ഉടന്‍ തന്നെ ഇരുട്ടിലേക്ക് മറയുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. സിഗ്‌നല്‍ തകരാര്‍ കവര്‍ച്ച സംഘം കൃത്രിമമായി സൃഷ്ടിച്ചതാണോ, സാങ്കേതികപ്രശ്നം തന്നെയായിരുന്നോയെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Exit mobile version