രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ സ്വാഗതം ചെയ്ത് ദേവഗൗഡ

മതേതര ശക്തികളെ യോജിപ്പിച്ച് നിര്‍ത്താന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിപിടിക്കേണ്ടതുണ്ട്

പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അദ്ധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

നേരത്തെ ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തെ ഇല്ലാതാക്കാനെ ഇത്തരം നിര്‍ദേശങ്ങള്‍ സഹായിക്കൂ എന്ന് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നപ്പോഴും സ്റ്റാലിന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നിരുന്നു.

മതേതര ശക്തികളെ യോജിപ്പിച്ച് നിര്‍ത്താന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിപിടിക്കേണ്ടതുണ്ട്. ജനാധിപത്യ ശക്തികളെ യോജിപ്പിച്ച് നിര്‍ത്താന്‍ ശക്തമായ നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് രാഹുലിന്റെ പേര്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സഖ്യകക്ഷികള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയെ വര്‍ഗീയ ശക്തികളില്‍നിന്ന് മോചിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമെന്നുമായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍.

Exit mobile version