നിപ; മുന്‍കരുതലെടുത്ത് തമിഴ്‌നാടും, കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്.

തമിഴ്‌നാട്: കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് തമിഴ്‌നാടും. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്.

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഇന്നലെ മുതല്‍ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

Exit mobile version