ഉന്തുവണ്ടിയില്‍ പഴ കച്ചവടം നടത്തുന്നതിനിടയിലും തന്റെ മക്കളെ പഠിപ്പിച്ച് അമ്മ! വൈറലായി വീഡിയോ, ബിഗ് സല്യൂട്ടെന്ന് സോഷ്യല്‍ മീഡിയ

ജാര്‍ഖണ്ഡ് കേഡറിലെ ഡെപ്യൂട്ടി കലക്ടറായ സഞ്ചയ് കുമാറാണ് വീഡിയോ തന്റെ ട്വിറ്റര്‍അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്.

ജാര്‍ഖണ്ഡ്: ഉന്തുവണ്ടിയില്‍ പഴങ്ങള്‍ വില്‍ക്കുന്നതിനിടയിലും തന്റെ മക്കളെ പഠിപ്പിക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജാര്‍ഖണ്ഡ് കേഡറിലെ ഡെപ്യൂട്ടി കലക്ടറായ സഞ്ചയ് കുമാറാണ് വീഡിയോ തന്റെ ട്വിറ്റര്‍അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്.


‘ഇന്ന് അടിക്കുറിപ്പ് നല്‍കാന്‍ എനിക്ക് വാക്കുകളില്ല..’ എന്നു പറഞ്ഞു കൊണ്ടാണ് സഞ്ചയ് കുമാര്‍ ആ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്, തിരക്കേറിയ റോഡിന്റെ അരികിലായി ഒതുക്കി വച്ചിരിക്കുന്ന ഒരു ഉന്തുവണ്ടിയില്‍ നിറയെ പഴങ്ങള്‍ നിരത്തി വച്ചിരിക്കുന്നത് കാണാം. ഉന്തുവണ്ടിയുടെ അരികില്‍ നിന്നും ഒരു യുവതി, ആളെഴിഞ്ഞ നേരത്ത് താഴെ നിലത്ത് വിരിച്ച ഒരു മഞ്ഞ ഷീറ്റില്‍ ഇരിക്കുന്ന രണ്ട് കുട്ടികളെ എഴുതാനും വായിക്കാനും അവര്‍ പഠിപ്പിക്കുന്നു.
https://www.indiatoday.in/

വെറും 28 സെക്കന്റ് മാത്രമുള്ള വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ആ അമ്മയുടെ ശ്രമത്തെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തി.

Exit mobile version