മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; 2 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ തുടരുന്നു. കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. വെടിവെയ്പ്പില്‍ 7 പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.

സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പണിക്കിറങ്ങിയത്. എന്നാല്‍ അക്രമികളുടെ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version