ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗകേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെ!

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു.

ഭുവനേശ്വര്‍: ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ടപ്പോള്‍ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെയാണ് രാജി. തീരുമാനം സ്വമേധയാ എടുത്തതാണോ പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെ ഡിസംബര്‍ 24ന് മഹാരതി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ഇരയോട് എനിക്ക് സഹതാപമുണ്ട്. പക്ഷേ കോടതി വിധി മാനിക്കുന്നു. ഇരയ്ക്ക് നീതി കിട്ടിയിരിക്കുന്നു. സത്യം ജയിച്ചു.’ എന്നായിരുന്നു പരാമര്‍ശം.

ഇതിനെതിരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വനിതാ വിഭാഗവും മറ്റ് സ്ത്രീ സംഘടനകളും പ്രതിഷേധിച്ചിരുന്നു. അടുത്തിടെ മഹിളാ മോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും മന്ത്രിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

Exit mobile version