യുപിയില്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

ലഖ്‌നൗ: മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മുഖത്ത് തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മര്‍ദ്ദനമേറ്റ് കരയുകയായിരുന്നു കുട്ടി. ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്.

Exit mobile version