‘ പേടിക്കേണ്ട താങ്കളുടെ ഒരു സാധനം പോലും നഷ്ടപ്പെടില്ല’; വിമാനത്താവളത്തിലെ ടോയ്‌ലെറ്റിനുള്ളില്‍ ബാഗ് മറന്നു വെച്ച യുവതിക്ക് ബാഗ് സഹായവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍

മേഘ്ന ഗിരീഷ് എന്ന യാത്രക്കാരിക്കാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ സഹായത്തിലൂടെ തന്റെ വാലറ്റും താക്കോലും മറ്റ് പ്രധാന വസ്തുക്കളും ഉള്‍പ്പെടുന്ന ഹാന്‍ഡ് ബാഗ് തിരികെ ലഭിച്ചത്.

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ ടോയ്ലെറ്റില്‍ ബാഗ് മറന്നുവെച്ച യുവതിക്ക് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ ബാഗ് തിരികെ കിട്ടി. മേഘ്ന ഗിരീഷ് എന്ന യാത്രക്കാരിക്കാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ സഹായത്തിലൂടെ തന്റെ വാലറ്റും താക്കോലും മറ്റ് പ്രധാന വസ്തുക്കളും ഉള്‍പ്പെടുന്ന ഹാന്‍ഡ് ബാഗ് തിരികെ ലഭിച്ചത്.

തനിക്കുണ്ടായ അനുഭവം യുവതി തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതോടെ യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അതേസമയം, സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.


സംഭവം ഇങ്ങനെ…

യുവതി വിമാനത്താവളത്തിലെ ടോയ്‌ലെറ്റിനുള്ളില്‍ മറന്നുവച്ച ബാഗ് തിരികെ എടുക്കാന്‍ അകത്തേക്ക് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് രക്ഷകനായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ എത്തിയത്. ‘പേടിക്കേണ്ട താങ്കളുടെ ഒരു സാധനം പോലും നഷ്ടപ്പെടില്ല എന്ന് പറഞ്ഞ് ആദ്യം അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് എന്നോട് പുറത്തു കാത്തു നില്‍ക്കാനും ബാഗ് സുരക്ഷിതമായി എടുത്തു നല്‍കാമെന്നും. ഉടന്‍തന്നെ അദ്ദേഹം എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫിനെ ബന്ധപ്പെടുകയും ടോയ്‌ലെറ്റിനുള്ളില്‍ നിന്നും എന്റെ ബാഗ് കണ്ടെടുക്കുകയും ചെയ്തു.

തുടര്‍ന്ന് ബാഗിനുള്ളില്‍ ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളുമായി ഒത്തു നോക്കി എന്റേത് തന്നെയാണെന്ന് ഉറപ്പാക്കി 10 മിനിറ്റിനുള്ളില്‍ അദ്ദേഹം എനിക്കത് തിരികെ നല്‍കി. 10 മിനിറ്റിനുള്ളില്‍ എന്റെ എല്ലാ സമ്മര്‍ദ്ദങ്ങളും അവസാനിച്ചു. യുവതി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version