കാമുകനുമായി പിണങ്ങിയ പെണ്‍കുട്ടി ഹൈ ടെന്‍ഷന്‍ പവര്‍ ലൈനില്‍ കയറി, പിന്നാലെ കാമുകനും! വൈറല്‍ വീഡിയോ

രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഗൗരേല: കാമുകനുമായി പിണങ്ങിയ പെണ്‍കുട്ടി 80 അടി ഉയരമുള്ള ഹൈ ടെന്‍ഷന്‍ പവര്‍ ലൈനിന്റെ മുകളില്‍ കയറി. പിന്നാലെ കാമുകനും കയറിയതോടെ അധികൃതര്‍ക്ക് തലവേദനയായി.

ഛത്തീസ്ഗഡിലെ ഗൗരേലയിലാണ് സംഭവം. രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗൗരേലയിലെ പെന്‍ഡ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം്. തുടര്‍ന്ന് പോലീസ് കമിതാക്കളുടെ വീട്ടുകാരെ വിവരം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടമാണ് ഹൈ ടെന്‍ഷന്‍ ലൈനിന് താഴേയ്ക്ക് എത്തിയത്. ഏറെ നേരത്ത സമാധാനിപ്പിക്കല്‍ ശ്രമത്തിന് ശേഷമാണ് കമിതാക്കള്‍ താഴെ ഇറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കമിതാക്കളെ പോലീസ് നിലത്തിറക്കുകയായിരുന്നു. അതേസമയം, ലൈനിന് താഴെ തടിച്ച് കൂടിയ ആളുകള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറായി.

Exit mobile version