കൊച്ചിയില്‍ 5 വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയെ കണ്ടെത്താനായില്ല, പ്രതി ലഹരിക്കടിമ, ചോദ്യം ചെയ്യല്‍ തുടരുന്നു

വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ചും, വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

കൊച്ചി: ആലുവയില്‍ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പതിനെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്. സംഭവത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്ത അസം സ്വദേശിയായ പ്രതി അസ്വാക് ആലമിനെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. തുടര്‍ന്ന് പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ചും, വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

പോലീസ് പിടികൂടുമ്പോള്‍ സംസാരിക്കാന്‍ കഴിയാത്തവിധം ലഹരിയിലായിരുന്നു പ്രതി അസ്വാക്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഘട്ടത്തിലും മദ്യപിച്ചിരുന്നു. അസ്വാക്കിനോടൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അവിടെനിന്ന് ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറിപ്പോയി. പിന്നീട് എന്തുസംഭവിച്ചെന്ന് അറിയില്ല. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷവും ഇയാള്‍ ബിവറേജസില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് കുട്ടി കൂടെയുണ്ടായിരുന്നില്ല.

തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍. അസം സ്വദേശിയാണ് അസ്ഫാക് ആലം. ഇയാള്‍ ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ – നീത ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ തടത്തിക്കൊണ്ടുപോയതെന്നാണ് വിവരം.

Exit mobile version