കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്, വൈറലായി വീഡിയോ

സ്ത്രീകള്‍ മാത്രമുള്ള കംപാര്‍ട്ട്‌മെന്റില്‍ ചെരിപ്പ് അടക്കം ആയുധമാക്കിയുള്ള കൂട്ടത്തല്ല് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്. സ്ത്രീകള്‍ മാത്രമുള്ള കംപാര്‍ട്ട്‌മെന്റില്‍ ചെരിപ്പ് അടക്കം ആയുധമാക്കിയുള്ള കൂട്ടത്തല്ല് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്്.

എന്നാല്‍ കൂട്ടത്തല്ലിനുള്ള കാരണം മാത്രം വ്യക്തമല്ല. അലറി വിളിച്ചുള്ള തമ്മിലടിയില്‍ കണ്ട് നിക്കുന്നവരും തല്ലിന്റെ ഭാഗമാവുന്നതും കാണാം. തല്ലുകൂടി സീറ്റിലിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുമ്പോള്‍ ബാഗുമെടുത്ത് സ്ഥലം കാലിയാക്കുന്നവരേയും വീഡിയോയില്‍ കാണാന്‍ കഴിയും.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ സബര്‍ബന്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നടന്ന തമ്മിലടിയുടെ പ്രോ വേര്‍ഷനെന്നാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമന്റുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ താനെ-പന്‍വേല്‍ ലോക്കല്‍ ട്രെയിനിലായിരുന്നു ഇതിന് മുന്‍പ് ഏറെ ചര്‍ച്ചയായ കൂട്ടത്തല്ല് നടന്നത്.

ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു.

Exit mobile version