കഴുത്തില്‍ രണ്ട് കിലോ തൂക്കം വരുന്ന പരുന്തിന്റെ സ്വര്‍ണ ലോക്കറ്റ്! വൈറലായി യുവാവ്

40 വയസുകാരനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രവീണ്‍ ഈ സ്വര്‍ണലോക്കറ്റ് കൊണ്ട് തന്നെ നാട്ടില്‍ അറിയപ്പെടുന്ന താരമാണ്.

പലപ്പോഴും സത്രീകള്‍ക്കാണ് സ്വര്‍ണത്തോട് ഇഷ്ട കൂടുതല്‍. അതുകൊണ്ടു തന്നെ സ്ത്രീകളാണ് വളരെ വെറൈറ്റി ആയിട്ടുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഇത് സ്വര്‍ണാഭരണം ധരിക്കുന്നതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പുരുഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

കഴുത്തിലാണ് അദ്ദേഹം സ്വര്‍ണാഭരണം അണിയുന്നത്. അതും രണ്ട് കിലോ സ്വര്‍ണത്തിന്റെ ആഭരണം. വാറങ്കല്‍ ഈഗിള്‍ പ്രവീണ്‍ നരെദ്ല എന്നാണ് തെലങ്കാന സ്വദേശിയായ നരേദ്ല പ്രവീണ്‍ കുമാര്‍ അറിയപ്പെടുന്നത് തന്നെ. തെലങ്കാനയിലെ വാറങ്കലില്‍ ജനിച്ച പ്രവീണ്‍ കുമാര്‍ ഇപ്പോള്‍ കാശിബുഗ്ഗയ്ക്ക് സമീപത്താണ് താമസിക്കുന്നത്.

അദ്ദേഹത്തിന്റെ കഴുത്തില്‍ രണ്ട് കിലോ തൂക്കം വരുന്ന ഒരു പരുന്തിന്റെ സ്വര്‍ണ ലോക്കറ്റുണ്ട്. സാധാരണയായി അദ്ദേഹത്തെ കാണുന്നവര്‍ അദ്ദേഹം ഒരു സിനിമാതാരം ആണോ എന്ന് സംശയിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 വയസുകാരനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രവീണ്‍ ഈ സ്വര്‍ണലോക്കറ്റ് കൊണ്ട് തന്നെ നാട്ടില്‍ അറിയപ്പെടുന്ന താരമാണ്.

ചെറുപ്പത്തിലെ ഫാഷനോട് താല്പര്യമുള്ള പ്രവീണിന് തന്റെ ഇഷ്ടത്തിന് നടക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭാര്യയും മക്കളും അതിനെ അംഗീകരിക്കുന്നു എന്നാണ് പ്രവീണ്‍ പറയുന്നത്. ഏതായാലും രണ്ട് കിലോ സ്വര്‍ണവും ധരിച്ച് വരുന്ന പ്രവീണ്‍ കുമാര്‍ അയാളുടെ നാട്ടിലെ ജനങ്ങള്‍ക്ക് വലിയ മതിപ്പുള്ള ഒരാളാണ്.

Exit mobile version