അയോധ്യ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചായിരുന്നു ഇന്ന് ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്നത്

ന്യൂഡല്‍ഹി: അയോധ്യകേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. സുപ്രീംകോടതി ഈമാസം 10ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ജനുവരി പത്തിന് ഉചിതമായ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞു.

അയോധ്യ കേസുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചായിരുന്നു ഇന്ന് ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്നത്.

Exit mobile version