രാമക്ഷേത്ര നിര്‍മ്മാണം: സുപ്രീം കോടതി വിധിയാണ് അന്തിമമെന്ന് രാം വിലാസ് പാസ്വാന്‍

സുപ്രീം കോടതി വിധിയാണ് അന്തിമം, അത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ആവശ്യത്തെ തള്ളി കേന്ദ്രമന്ത്രിയും ലോക്ജന ശക്തി പാര്‍ട്ടി അദ്ധ്യക്ഷനുമായ രാം വിലാസ് പാസ്വാന്‍. സുപ്രീം കോടതി വിധിയാണ് അന്തിമം, അത് വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര പ്രശ്നത്തില്‍ ഓര്‍ഡിനന്‍സിനെതിരായി രംഗതെത്തുന്ന രണ്ടാമത്തെ ബിജെപി ഘടകക്ഷിയാണ് എല്‍ജെപി. നേരത്തെ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നിരുന്നു.

ശബരിമലയിലെ യുവതി പ്രശ്നത്തിലും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാടാണ് രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടത്. ഒരു തരത്തിലുള്ള അസമത്വത്തെയും എല്‍ജെപി അംഗീകരിക്കരിക്കുന്നില്ലെന്നായിരുന്നു അന്ന് പാസ്വാന്‍ പറഞ്ഞത്.

Exit mobile version