ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന് അറിഞ്ഞില്ല; കേസുകളുടെ നീണ്ട നിര, ആദ്യ ഭർത്താവ് ചെയ്ത കുറ്റകൃത്യങ്ങളുടെ കൂട്ടുപ്രതി! ഞെട്ടലിൽ യുവാവ്

wife to cheating | Bignewslive

തന്റെ ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന തിരിച്ചറിവിൽ പകച്ചിരിക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മാട്രിമോണി ആപ്പിൽ കണ്ടാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് യുവതിയെ യുവാവ് പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും യുവതി പ്രതിയാണെന്നാണ് വിവരം. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ കൂട്ടുപ്രതികൂടിയാണ് വിവാഹമോചിത എന്ന വിവരം യുവതിയുടെ മാട്രിമോണി പ്രൊഫൈലിൽ നൽകിയിരുന്നു, ഇത് കണ്ട ശേഷമാണ് അനിൽ ചാറ്റിംഗ് ആരംഭിച്ചത്.

ഗുജറാത്തിലെ പോർബന്ദർ സ്വദേശിയാണ് വിമൽ കരിയയാണ് വഞ്ചിക്കപ്പെട്ടത്. ഭാര്യ റീത്ത ദാസ് ആണ് യുവാവിനെ കബളിപ്പിച്ചത്. റീത്ത ആസാമിലെ ഗുവാഹത്തി സ്വദേശിനിയാണ്. റീത്തയോട് വിവാഹമോചനത്തിന്റെ രേഖകൾ നല്കാൻ വിമൽ ആവശ്യപ്പെട്ടപ്പോൾ, വളരെ ചെറിയ പ്രായത്തിൽ പഞ്ചായത്തിൽ വച്ചായിരുന്നു വിവാഹമെന്നും, അതിനാൽ രേഖകൾ തന്റെ പക്കൽ ഇല്ല എന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ച് വിമൽ അഹമ്മദാബാദിൽ വച്ച് വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവർ റീത്ത ആസാമിലേയ്ക്ക് തിരിച്ചു. ശേഷം, തിരികെ വന്നില്ല.

കത്തിക്കരിഞ്ഞ കാറിനുള്ളിൽ രണ്ട് മുസ്ലിം യുവാക്കളുടെ ശരീരം; പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നു! ഗോസംരക്ഷകർക്കെതിരെ കേസ്

കുറച്ചു ദിവസത്തേക്ക് വിമൽ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് ഫോൺ വിളികളും നിലച്ചു. എന്നാൽ, ഒരിക്കൽ ഫോൺ എടുത്തത് റീത്തയുടെ വക്കീലായിരുന്നു. റീത്ത പോലീസ് കസ്റ്റഡിയിലുമാണെന്ന് അറിയിച്ചു. ഭൂമിതർക്കത്തിന്റെ വിഷയമാകും എന്ന് കരുതിയ വിമലിനോട് ഇയാൾ ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്ന് അറിയിച്ചു. പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു.

ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ അനിൽ എന്നയാളുടെ ഭാര്യ ആയിരുന്നു റീത്ത. ഇതെല്ലാം വിമലിൽ നിന്നും ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. ശേഷം, തനിക്ക് നീതിവേണമെന്ന് അറിയിച്ച് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ഉൾപ്പെടെ വിമൽ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Exit mobile version